കോഴിക്കോട്:സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി അർഹിച്ച കരങ്ങളിലേക്ക് അവകാശത്തിന്റെ രേഖ -അവകാശം രേഖയാക്കുന്ന പുതിയ കേരളം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാതല പട്ടയ മേള ഇന്ന് രാവിലെ പത്തിന് മന്ത്രി എ.പി. അനിൽകുമാർ കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യും.
ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.മേയർ ഒ. സദാശിവൻ, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവർ മുഖ്യാതിഥികളാകും.